നാടൻ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന കുറ്റിപ്പുറത്തിനടുത്തുള്ള കൊളത്തൂർ പാങ്ങിലെ സത്യഭാമ തന്റെ കഴിവുകളെ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. പ്രായമാവുന്തോറും തൊഴിലെടുക്കാൻ വയ്യാതെ വന്നപ്പോഴാണ് തന്റെ ചുററുപാടുമുള്ള കാഴ്ചകളെ കുത്തിക്കുറിക്കുവാൻ ശ്രമം തുടങ്ങിയത്. ജീവിത പരിസരങ്ങളിൽ നിന്നുള്ള കാഴ്ചകളെ വളരെ ലളിതമായി ചിത്രീകരിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായി സാമ്പ്രദായികമല്ലാത്തതും തികച്ചും പുതുമയുമുള്ള ഒരു ശൈലി അവരുടെ ചിത്രങ്ങളിൽ ഉരുത്തിരിഞ്ഞു വന്നു. ചിത്രകലയിൽ Naive Art എന്നെക്കെ വിവക്ഷിക്കപ്പെടുന്ന ഈ ശൈലിയിൽ നിരവധി ചിത്രങ്ങൾക്ക് പുറമെ കളിമണ്ണിൽ ചെയ്ത Installation എന്ന് വിളിക്കാവുന്ന രീതിയിലുള്ള സൃഷ്ടികളും ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.