സോഷ്യൽ മീഡിയയെ സർക്കാർ അംഗീകരിച്ചു. കയർ കേരള 2019 സോഷ്യൽ വീവേഴ്സ്സിനെ തെരെഞ്ഞെടുത്തു
കേരള സർക്കാർ കയർ വികസന വകുപ്പ് കേരള കയർ, പ്രകൃതിദത്ത ഫൈബർ ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ച് ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നു - കയർ കേരളം 2019, 2019 ഡിസംബർ മാസത്തിൽ കേരളത്തിലെ ആലപ്പുഴയിൽ. വാർഷിക കയർ കേരള മേളയുടെ എട്ടാമത്തെ പതിപ്പാണിത്. കേരളത്തിൽ നിന്നുള്ള കയർ ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര വിപണി പര്യവേക്ഷണം ചെയ്യാനും വിപുലീകരിക്കാനും കയർ ഉൽപാദന മേഖലയിലെ ഏറ്റവും പുതിയ യന്ത്രസാമഗ്രികളുടെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഇവന്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ ഇടപെടുന്ന യുവാക്കളെ സങ്കടിപ്പിച്ചു സോഷ്യൽ വീവേഴ്സ് മീറ്റ് ആലപ്പുഴ പമേര ഹോട്ടലിൽ നടന്നു. ചടങ്ങിൽ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ അദ്ധ്യക്ഷനായിരുന്നു. ബഹുമാനപെട്ട ധനകാര്യ മന്ത്രി
ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്ര നടനും സംവിധായകനുമായ സാജിദ്യഹിയ, ഗാനരചയിതാവ് ''ജാതിക്കാത്തോട്ടം" സുഹൈൽ, സംഗീത സംവിധായകൻ ജയ ഹരി, ബാലതാരം മിനോൺ എന്നിവർ അതിഥികളായി അഡ്വ.ആർ.റിയാസ് സ്വാഗതവും ആദിൽ നന്ദിയും പറഞ്ഞു. മീറ്റിൽ അമ്പതോളം സോഷ്യൽ മീഡിയ കമ്പനികളും പേജ് മാനേജ് ചെയ്യുന്നവരും പങ്കെടുത്തു. ഏറ്റവും നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യുന്നവർക്ക് ക്യാഷ് പ്രൈസും സോഷ്യൽ മീഡിയ അവാർഡും നൽകുന്നതാണ്. സർക്കാർ തലത്തിൽ ആദ്യമായാണ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു അവസരം നൽകുന്നത്. കയർ കേരളയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ
പാർട്ണറായി നേതാവ് മീഡിയയെയും തെരഞ്ഞെടുത്തു.
2 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.