സേ പാസായവര്‍ക്കും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
പ്ലസ്ടു സേ പരീക്ഷ പാസായവര്‍ക്കും ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്കും ബിരുദ പ്രവേശനത്തിന് ജൂലൈ എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ രജിസ്ട്രേഷന്‍ നടത്താം.
ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈനായി റീ-ഓപ്ഷന്‍ നല്‍കാം. പുതുതായി രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി ജൂലൈ 11-ന് കോളേജുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗം ഒഴികെയുള്ള അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് നല്‍കും. ജൂലൈ 11 മുതല്‍ 15 പകല്‍ ഒരു മണി വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം.
കോളേജുകള്‍ ജൂലൈ 15 വരെ റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്നും 15-ന് പകല്‍ രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂലൈ 16 മുതല്‍ 18 വരെ അഡ്മിഷന്‍ നല്‍കും.
എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍വകലാശാല ജൂലൈ 12-ന് ആദ്യ സ്പെഷ്യല്‍ അലോട്ട്മെന്‍റ് നടത്തും. ജൂലൈ 18-ന് രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്‍റും നടത്തും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.