പ്രളയത്തിൽ തകർന്ന കേരളജനതയ്ക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സലിന് വീട് നിർമ്മിച്ചു നൽകി ഒരു കൂട്ടം പ്രവാസികൾ
കേരളം നേരിട്ട മഹാപ്രളയത്തെ പൊരുതി തോൽപ്പിക്കുകയായിരുന്നു കേരളക്കര. കേരളക്കരയെ രക്ഷിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് വളരെ വലുതായിരുന്നു. സ്വന്തം ബോട്ടുകളും ഉപകരണങ്ങളുമായി രക്ഷിക്കാൻ അവർ എപ്പോഴും സന്നിഹിതരായിരുന്നു. പ്രളയത്തിൽ അകപെട്ടവരെ സഹായിക്കാൻ സ്വന്തം മുതുക് കാണിച്ചുതന്ന ജെയ്സൽ എന്ന മത്സ്യ തൊഴിലാളിയെ എത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ ആവില്ല. ഈ വലിയ മനുഷ്യന് വീട് നിർമിച്ചു നൽകി മാതൃക കാട്ടുകയാണ് ഒരു കൂട്ടം പ്രവാസികൾ.
ഷീറ്റുകൊണ്ടു മറിച്ചതും ചോർന്നൊലിക്കുന്നതുമായിരുന്നു ജെയ്സലിന്റെ ഭവനം.. സ്വന്തമായി ഒരു നല്ല വീട് എന്നത് ജെയ്സലിന്റെ സ്വപ്നമായിരുന്നു. ജെയ്സലിന്
വേണ്ടി വീട് നിർമിച്ചു നൽകാൻ എസ്. വൈ. എസ് മുന്നോട്ടു വന്നു. 1100 ചതുരശ്രയടിയുള്ള ഇരുനില വീട് പൂർത്തിയാക്കുവാൻ 16 ലക്ഷം രൂപ ചിലവായി.
പ്രളകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ പുറം ലോകം അറിഞ്ഞ
മത്സ്യത്തൊഴിലാളിയായ ജെയ്സലിനും കുടുംബത്തിനും ഇനി സന്തോഷത്തോടെ സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങാം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.