തെന്നിന്ത്യൻ താരം നയൻ താരയുടെ ഏറ്റവും പുതിയ ചിത്രം കൊലൈയുതിർ കാലതിന്റെ റിലീസ് തടഞ്ഞ് കോടതി.ചിത്രീകരണം പൂർത്തിയായ ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞ് കോടതി വിധിവന്നത്.
ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി സിനിമയുടെ ചിത്രീകരണം താൽകാലികമായി തടഞ്ഞുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്. ഈ മാസം 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംവിധായകൻ ചക്രി ടോലേട്ടി തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് ‘കൊലൈയുതിർ കാലം’.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.