ഭാവന തിരിച്ചു വരുന്നു

 മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തി ഭാവന 
മലയാള സിനിമയില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുന്ന ഭാവനയുടെ ചലച്ചിത്ര രംഗത്തേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് ഭാവന. റേഡിയോ സിറ്റി ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘മലയാളത്തില്‍ നിന്നും നല്ല ഓഫറുകൾ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്‍കുന്ന സ്‌നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടുന്നുണ്ട്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click