ലാലേട്ടന് വ്യത്യസ്തമായ ഒരുപിറന്നാൽ സമ്മാനം 'ആറാം തമ്പുരാൻ'
മലയാളത്തിന്‍റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങളൊരുപാടുള്ള താരമാണ് മോഹൻലാൽ. വാത്സല്യമുള്ള അച്ഛനായും കർക്കശക്കാരനായ ഭർത്താവായും കുസൃതി നിറഞ്ഞ കാമുകനായും അനുസരണയുള്ള മകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം. മാസ് സിനിമകളും ക്ലാസ് സിനിമകളും കൈയ്യടക്കത്തോടെ ചെയ്യുന്ന താരം. ചിലപ്പോള്‍ സ്ക്രീനിൽ അദ്ദേഹത്തെ കാണുമ്പോള്‍ അയലത്തെ യുവാവായി തോന്നാം, മറ്റ് ചിലപ്പോള്‍ അതിമാനുഷികാനായും. എന്നാലും ഏവര്‍ക്കും ഇഷ്ടമാണ് അദ്ദേഹത്തെ, അദ്ദേഹത്തിന്‍റെ അഭിനയത്തെ.
പിറന്നാള്‍ ദിനത്തില്‍ ഒന്നക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത നടന്‍ മോഹന്‍ലാലിന് നന്ദി അറിയിച്ച് ഇപ്പോൾ ആരോഗ്യ മന്ത്രി വീണ ജോര്‍ജും, കഴിഞ്ഞ ദിവസമായമായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍.
എന്നാൽ എളങ്കൂർ പി.എം.എസ്.എ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ വി.പി ശ്രീകാന്ത് നായർ ലാലേട്ടന്റെ 61-ാം പിറന്നാളിന് സമ്മാനമായി ലാലേട്ടൻ അഭിനയിച്ച 61 സിനിമകളുടെ പേര് ഉൾപ്പെടുത്തിയ ഒരു മനോഹരമായ കവിതയാണ് യു ട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
" ആറാം തമ്പുരാൻ ". എന്ന് പേരിട്ടിരിക്കുന്ന ഈകവിത വി.പി ശ്രീകാന്ത് നായർ എഴുതി പ്രശസ്ത ഗായകനായ കാവാലം ശ്രീകുമാർ ആണ് ഈണം നല്കി ആലപച്ചിരിയ്ക്കുന്നത്. ഈ കവിത ഇപ്പോൾ തന്നെ അനേകം ആളുകൾ കണ്ടു കഴിഞ്ഞു.
അഭിനയ സർവ്വകലാശാലയായ് അഹമെന്ന അടിയൊഴുക്കുകളില്ലാത്ത സഞ്ചാരി
ഇരുപതാം നൂറ്റാണ്ടിൻ വിസ്മയചിത്രമായ്
ആറാട്ട്ലാണി പുലിമുരുകൻ
ഇന്ദ്രജാലത്തിൻ താണ്ഡവം തുടരുന്നു
മിഴികൾ സാക്ഷിയായ് ഒടിയന്റെ മാന്ത്രികം
ലൂസിഫറല്ല നീരാളിയല്ല
ഇവിടം സ്വർഗ്ഗമാക്കുമിതാറാം തമ്പുരാൻ
വി പി ശ്രീകാന്ത് നായർ
കവിത കേൾക്കാം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.