അശാന്തം അവാർഡിന് സൃഷ്ടികൾ ക്ഷണിച്ചു

​കേരളലത്തിലെ പ്രശസ്തനായ ചിത്രകാരനും ശിൽപ്പിയുമായിരുന്ന അശാന്തന്റെ (വി.കെ.മഹേഷ്) സ്മരണയ്ക്കായി *ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1431ന്റെ* ആഭിമുഖ്യത്തിൽ 2019 മുതൽ *അശാന്തം* എന്ന പേരിൽ ചിത്രകലാപുരസ്ക്കാരം ഏർപ്പെടുത്തുകയാണ്....

കേരളത്തിലെ ചിത്രകാരന്മാർ/ചിത്രകാരികളിൽ നിന്നും അവരവരുടെ ഏറ്റവും പുതിയ കലാസൃഷ്ടികൾ സ്വീകരിക്കുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 3 സൃഷ്ടികൾ ക്ക് *അശാന്തം - 2019* ചിത്രകലാ പുരസ്കാരം നൽകുകയും ചെയ്യുന്നു...

*അശാന്തം 2019-ടൈറ്റിൽ അവാർഡിന് 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും. പ്രത്യേക ജൂറി പുരസ്കാരത്തിന് 2 ചിത്രങ്ങൾക്ക് 10,000 രൂപ വീതവും ശിൽപ്പവും പ്രശസ്തിപത്രവും നൽകുന്നതാണ്*..

*നിബന്ധനകൾ ചുവടെ കൊടുക്കുന്നു*

1) കലാകരാന്മാർ അവരവരുടെ ഏറ്റവും പുതിയ സൃഷ്ടികളുടെ ഫോട്ടോ (7 ഇഞ്ച് X 5 ഇഞ്ച്)കളും ചിത്രകാരൻ/ ചിത്രകാരിയുടെ ഫോട്ടോ, ബയോഡറ്റ, ഫോൺ നമ്പർ, Email ID, Fb എന്നിവ 2019 മെയ് 31 ന് മുൻപായി സെക്രട്ടറി, ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1431, എയിംസ് പോണേക്കര പി.ഓ, കൊച്ചി- 682041, എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

2) ഒരു ചിത്രകാരൻ 3 ചിത്രങ്ങളുടെ ഫോട്ടോയും, 300 റസലൂഷനിലുള്ള CD യും അയക്കേണ്ടതാണ്.

3) പ്രവേശനഫീസ് 100 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 100 രൂപയുടെ DD/ പോസ്റ്റൽ ഓർഡർ മേൽക്കാണിച്ച വിലാസത്തിൽ അയക്കേണ്ടതാണ്.

4) പ്രാഥമിക വിലയിരുത്തലിന് ശേഷം തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ അവാർഡ് നിർണ്ണയത്തിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.

5) സൃഷ്ടികൾ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ    ആ വിവരം ചിത്രകാരൻ/ചിത്രകാരിയെ നേരിട്ട് അറിയിക്കുന്നതാണ്.

6) സൃഷ്ടികളുടെ പരമാവധി വലിപ്പം (120 cm x  120 cm) ആയിരിക്കും

പ്രസിഡന്റ്                                 സെക്രട്ടറി
എ.ജെ.ഇഗ്നേഷ്യസ്              സി.യു സിന്ധു   
9745171042                          9446694277


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click