​ 59 ന്റെ നിറവിൽ മോഹൻലാൽ; ആശംസകളുമായി ആരാധകർ

മലയാളക്കരയുടെ അഭിമാനം എന്ന് മലയാളികൾ ഒന്നടങ്കം വിളിച്ചുപറയുന്ന ഒരേയൊരു പേര് നടന വിസ്മയം മോഹൻലാൽ. ഇന്ന് പിറന്നാളിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിന് ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുന്നുണ്ട്. ചലച്ചിത്രതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ‘ലാലിസം’ നിറയുകയാണ്. താരത്തിന്റെ 59 മത് പിറന്നാളാണ് ഇന്ന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ബ്ലോഗിലൂടെയാണ് ബറോസ് എന്ന പുതിയ ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിയാണ്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click