എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളിൽ പ്രവർത്തിക്കാൻ എൻജിനീയറിങ്-ടെക്നിക്കൽ വിദ്യാർഥികൾക്ക് അവസരമൊരുങ്ങി. സാങ്കേതികനൈപുണ്യം ആവശ്യമായിവരുന്ന പദ്ധതികളുടെ നടത്തിപ്പിലേക്കാണ് വിദ്യാർഥികൾക്ക് പ്രവർത്തിക്കാൻ ഇന്റേൺഷിപ്പ് അവസരംനൽകുന്നത്.
സംസ്ഥാനത്ത് ആകെ വരുന്ന 1200 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി 1,60,000 എൻജിനീയറിങ് പദ്ധതികൾ ഒരുവർഷം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ഇത്തരം പദ്ധതികളുടെ നടത്തിപ്പിൽ നൂതനമായ ആശയങ്ങളുടെ അപര്യാപ്തത പ്രകടമാണ്.
വിദ്യാർഥികൾക്ക് തൊഴിൽമേഖലയിൽ പ്രയോഗികപരിചയം നൽകുന്നതിനൊപ്പം അവരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ച രീതിയിലുള്ള പദ്ധതി നടത്തിപ്പുകൂടിയാണ് ലക്ഷ്യം. നിലവിൽ എൻജിനീയറിങ് കോളേജുകളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കും.
എന്താണ് പദ്ധതി
വിദ്യാർഥികളെ അതത് മേഖലകളിൽ കൂടുതൽ പ്രായോഗിക പരിജ്ഞാനമുള്ളവരാക്കി തൊഴിൽക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ കോളേജുകൾക്കും പദ്ധതിയുടെ ഭാഗമാകാം. നാലാഴ്ച നീണ്ടുനിൽക്കുന്നതാണ് ഇന്റേൺഷിപ്പ്.
പിന്തുണനൽകി അസാപ്പ്
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) വഴിയാണ് വ്യാവസായികകേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നത്. അതിനായി വിദ്യാർഥികൾ അസാപ്പിന്റെinternships.asapkerala.gov.in എന്ന വെബ്സൈറ്റിൽ 225 രൂപ രജിസ്ട്രേഷൻ നൽകി പേര് രജിസ്റ്റർചെയ്യണം. കേരളത്തിന്റെ ഏതുഭാഗത്തുള്ള തദ്ദേശ സ്ഥാപനത്തിൽ വേണമെങ്കിലും വിദ്യാർഥിക്ക് അപേക്ഷിക്കാം.
മികച്ച അവസരം
മികച്ച അവസരമായിവേണം വിദ്യാർഥികൾ ഇന്റേൺഷിപ്പിനെക്കാണാൻ. സർക്കാർ സംവിധാനങ്ങൾക്കും എൻജിനീയറിങ്-ടെക്നിക്കൽ മേഖലയിലെ വിദഗ്ധർക്കൊപ്പവും പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നുവെന്നത് പ്രത്യേകതയാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.