സൈക്യാട്രിക് നഴ്‌സിങില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം
ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ന്യൂഡൽഹി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് നഴ്സിങ്ങിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ അനുബന്ധസ്ഥാപനത്തിലെ കോളേജ് ഓഫ് നഴ്സിങ്, സൈക്യാട്രി ഡിപ്പാർട്ടുമെന്റാണ് പോഗ്രാം നടത്തുന്നത്.
ബി.എസ്സി. നഴ്സിങ്/ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം.)/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം ഉണ്ടായിരിക്കണം.
പൂരിപ്പിച്ച അപേക്ഷ, ഓഗസ്റ്റ് 10-നകം, Controller of Examinations, PGIMER & Dr.RML Hospital, New Delhi-110001 എന്ന വിലാസത്തിൽ കിട്ടണം. എഴുത്തുപരീക്ഷ, കൗൺസലിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സർക്കാർ ആശുപത്രികളിൽ ജോലിനോക്കുന്ന നഴ്സിങ് ഓഫീസർമാർക്ക് മുൻഗണനയുണ്ട്. വിവരങ്ങൾക്ക്: www.rmlh.nic.in.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.