കേരളത്തിലെ ഏറ്റവും വലിയ കലാപഠന കേന്രമായ ഗവണ്മെന്റ് ആർ എൽ വി കോളേജ് ഈവർഷത്തെ ബി എ, ബി എഫ് എ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . അപേക്ഷകൾ ഈ മാസം പതിഞ്ചാം തീയതി മുതൽ കൊടുത്തു തുടങ്ങി അവസാന തീയതി ഈമാസം ഇരുപത്തി ഒൻപതാണ് (29 -05 -2019 ) പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ ബി എ ( മ്യൂസിക് , വീണ വയലിൻ, മൃദംഗം, ഭരതനാട്യം , മോഹിനിയാട്ടം, കഥകളി വേഷം, കഥകളി ചെണ്ട, കഥകളി മദ്ദളം , കഥകളി സംഗീതം) തുടങ്ങിയവയിൽ മൂന്നുവര്ഷ ഡിഗ്രി കോസ്‌സുകളും , ബി എഫ് എ ( പരസ്യകല , ശിൽപ്പകല , പെയിന്റിംഗ് ) തുടങ്ങിയവയിൽ നാലു നാലു വർഷത്തെ ഡിഗ്രി കോസ്‌സുകളുമാണ് ഇവിടെ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്.
https://rlvcollege.com/admissions/
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.