സി.ബി.എസ്.ഇ പഠിപ്പിക്കാൻ സി-ടെറ്റ് വേണം

സി-ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു;
 അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക 
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അധ്യാപക നിയമനത്തിന് സി.ബി.എസ്.ഇ. നടത്തുന്ന യോഗ്യതാനിർണയ പരീക്ഷ - സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) ഇപ്പോൾ അപേക്ഷിക്കാം.
പരീക്ഷ ഡിസംബർ എട്ടിന് നടക്കും.
 
രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. ആദ്യ പേപ്പർ പ്രൈമറി(ഒന്നു മുതൽ അഞ്ച് വരെ) അധ്യാപകർക്കുള്ളതും രണ്ടാമത്തെ പേപ്പർ എലിമെന്ററി(ആറു മുതൽ എട്ട് വരെ) അധ്യാപകർക്കുള്ളതുമാണ്. 
 രണ്ട് വിഭാഗത്തിലും താത്പര്യമുള്ളവർ രണ്ട് പരീക്ഷയും എഴുതണം. രണ്ട് പരീക്ഷയും എഴുതുന്നവർക്ക് 1200 രൂപയും ഒന്നിനുമാത്രം അപേക്ഷിക്കുന്നവർക്ക് 700 രൂപയുമാണ് ഫീസ്. സംവരണ വിഭാഗങ്ങൾക്ക് ഇതിന്റെ പകുതിമാത്രം ഫീസ് അടച്ചാൽ മതിയാകും.

 സെപ്റ്റംബർ 23 വരെ ഫീസടയ്ക്കാനുള്ള സൗകര്യമുണ്ടാകും.

രാജ്യവ്യാപകമായി 110 കേന്ദ്രങ്ങളിലായി 20 ഭാഷയിൽ പരീക്ഷ നടക്കും. സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻ.വി.എസ്, ടിബറ്റൻ സ്കൂളുകൾ എന്നിവിടങ്ങളിലേയ്ക്കുള്ള അധ്യാപക നിയമനത്തിന് സി-ടെറ്റ് സ്കോർ പരിഗണിക്കും.

20 ലക്ഷത്തോളം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത സി-ടെറ്റ് ജൂലായ് സെഷന്റെ ഫലം ജൂലായ് 30ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒന്നാം പേപ്പറിന് 2.15 ലക്ഷവും രണ്ടാം പേപ്പറിന് 1.37 ലക്ഷവുമായി ആകെ 3.52 ലക്ഷംപേർ യോഗ്യത നേടിയിരുന്നു. 
ഏഴ് വർഷമാണ് സി-ടെറ്റ് സർട്ടിഫിക്കറ്റിന്റെ സാധുത.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click