​പ്ലസ് വണ്‍ പ്രവേശനം: ​​സ്‌കൂള്‍/കോമ്ബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം


തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവില്‍ 20% മാര്‍ജിനല്‍ ഉള്‍പ്പെടുത്തിയ വര്‍ധിത സീറ്റില്‍ നിലവില്‍ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോമ്ബിനേഷന്‍ മാറ്റത്തിനോ/സ്‌കൂള്‍ മാറ്റത്തിനോ/സ്‌കൂള്‍ മാറ്റത്തോടെയുള്ള കോമ്ബിനേഷന്‍ മാറ്റത്തിനോ ജൂണ്‍ ആറ് മുതല്‍ ഏഴിന് ഉച്ചയ്ക്ക് മുന്നു വരെ പ്രവേശനം നേടിയ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കാം.

വിശദ നിര്‍ദേശങ്ങളും​​ ഒഴിവുകളും അഡ്മിഷന്‍ വെബ്‌സൈറ്റിൽ ജൂണ്‍ ആറിന് രാവിലെ പത്തിന് ലഭ്യമാകും.
 സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സി സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ പത്തിന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

20% മാര്‍ജിനല്‍ സീറ്റ് വര്‍ധന ഉള്‍പ്പെടുത്തി സംവരണതത്ത്വം പാലിച്ചുകൊണ്ടു പ്രസിദ്ധീകരിക്കുന്ന പ്രസ്തുത വേക്കന്‍സിയില്‍ 
 മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാം.

 നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം.

 സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദ നിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

പൊതുവിദ്യാലങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭ്യമാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click