ശ്യാമ പ്രസാദ് ചിത്രം കാസിമിന്റെ കടൽ ഒരുങ്ങുന്നു...

മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് ശ്യാമ പ്രസാദ്. അദ്ദേഹം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കാസിമിന്റെ കടല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. അതേസമയം കാസിമിന്റെ കടല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്‍റെ 'എ സ്‌മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്‍റെ മകന്‍ തഷി ശ്യാംദത്താണ് കഥയിലെ കേന്ദ്രകഥാപാത്രമായ കാസിമിന്‍റെ വേഷത്തില്‍ എത്തുന്നത്.
യുവനടന്‍ ഹരീഷ് ഉത്തമനാണ് കാസിമിന്‍റെ പിതാവിന്‍റെ വേഷം ചെയ്യുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹരീഷിന്‍റെ കരിയറിലെ മികച്ച ബ്രേക്കായിരിക്കും കാസിമിന്‍റെ കടല്‍ എന്നാണ് കണക്കുകൂട്ടുന്നത്. ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click