കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കലാമണ്ഡലത്തില്‍ ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കു മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം (വടക്കന്‍/തെക്കന്‍), കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില - പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം, പുരുഷവേഷം, ചുട്ടി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന തുള്ളല്‍, കര്‍ണാടക സംഗീതം, പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എ എച്ച് എസ് എല്‍ സി വിജയിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് അഭിമുഖ പരീക്ഷയുണ്ടാകും. പത്താം ക്ലാസ് പാസായ, 2019 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം.
ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്ബറിലേക്ക് (ഐഎഫ്‌എസ്‌സി കോഡ് : എസ്ബിഐഎന്‍0070971) 200 രൂപ അടച്ചതിന്റെ കൗണ്ടര്‍ ഫോയില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. കൗണ്ടര്‍ ഫോയിലില്‍ അപേക്ഷകന്റെ പേരു ചേര്‍ക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 80 രൂപ അടച്ചാല്‍ മതി. ഡിഡിയോടു കൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.