​പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തിരിച്ചറിയൽ കാർഡ്

പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തിരിച്ചറിയൽ കാർഡ്
 രണ്ടു ലക്ഷത്തിന് അപകട ഇൻഷ്വറൻസ് കവറേജ്
ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്ക് നോർക്ക-റൂട്ട്സ് തിരിച്ചറിയൽ കാർഡ് നൽകും. 
സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് എല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന കാർഡാണ്.

തിരിച്ചറിയൽ രേഖ ക്കൊപ്പം ​​കാർഡ് എടുക്കുന്നവർക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് സംരക്ഷണവും ലഭിക്കും.

️വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിമാനയാത്രയിൽ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും

വിദേശങ്ങളിൽ ഉള്ളവർക്ക് പ്രവാസി തിരിച്ചറിയൽ കാർഡും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൻ ആർ കെ കാർഡുമാണ് നൽകുന്നത്.
 *315 രൂപയാണ് അപേക്ഷാഫീസ്*
ഓൺലൈനിൽ അടക്കാം.
 *കാർഡിന്റെ കാലാവധി മൂന്നു വർഷം*
 **മൂന്നു മാസം മുൻപ് മുതൽ പുതുക്കാൻ സൗകര്യമുണ്ട്* * 

 *പ്രവാസി തിരിച്ചറിയൽ കാർഡ്*
ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയും ചെയ്യുന്ന 18 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

നിയമപ്രകാരമുള്ള രേഖകളുമായി കുറഞ്ഞത് ആറുമാസം എങ്കിലും വിദേശത്ത് താമസിക്കുന്നവർആയിരിക്കണം.

 പാസ്പോർട്ട് പകർപ്പ്
വിസ ഇക്കാമ
വർക്ക് പെർമിറ്റ്
റെസിഡൻസ്
പെർമിറ്റ്
ഫോട്ടോ 
 ഒപ്പ് 

എന്നിവ അപ്‌ലോഡ് ചെയ്യണം

 *എൻ ആർ കെ ഇൻഷുറൻസ് കാർഡ്* 

18 വയസ്സ് പൂർത്തിയായവരും ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവരോജോലിചെയ്യുന്നവരോ ആകണം.
താമസസ്ഥലത്ത് വിലാസം ഉൾപ്പെടെയുള്ള നൽകണം.
ഫോട്ടോ 
ആധാർ കാർഡ് അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ വേണം
 ഓൺലൈനായി തന്നെയാണ് ഇതിനും അപേക്ഷിക്കേണ്ടത്.

 *ടോൾ ഫ്രീ നമ്പർ* 
പ്രവാസി തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ
വിദേശങ്ങളിൽ നിന്നുള്ളവർക്ക്
 *0091 8802 012345*
എന്ന നമ്പറിൽ വിളിക്കാം
ഇന്ത്യ ക്കുള്ളിൽ നിന്നാണെങ്കിൽ
 *1800 425 3939* 
നമ്പറിൽ വിളിക്കണം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click