സ്റ്റുഡിയോ ,ഗ്യാലറി , മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റ്
ചിത്രകലയിൽ ഡിപ്ലോമ ഇൻ ഫൈൻ ആർട്സ്സും, ബി എഫ് എ പൈന്റിങ്ങും
കഴിഞ്ഞ 20 വർഷമായി സാറ വരകളുടെ ലോകത്ത് സജീവമാണ്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ സച്ചിൽ ടെണ്ടുൽക്കൽ സാറയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ട്പെടുകയും അദ്ദേഹത്തെ ആകർഷിച്ച മൂന്ന് ചിത്രങ്ങൾ വാങ്ങുകയും ചെയ്തു.
മനസ്സിനെ ചിത്രങ്ങളാക്കുന്ന സറാഹുസൈൻ.
കാലം തട്ടിപ്പറിക്കുന്ന പഴമയുടെ കാഴ്ചകള്‍ മനസ്സില്‍ നിറയെ വരച്ചിട്ട് അതു നിറങ്ങളിലൂടെ ക്യാന്‍വാസിലേക്ക് പകർത്തുക യാണ് സാറ ചെയ്യുന്നത്..
"ഒരു ചിത്രകാരി എന്ന നിലയിൽ മാത്രമല്ല ഒരു സാമൂഹിക ജീവി എന്ന നിലയിലും എന്റെ മനസ്സിലുണ്ടാകുന്ന ഭാവങ്ങൾ അത് പലതരത്തിലാകാം കാഴ്ച്ച കളാകാം അനുഭവങ്ങളാകാം ഇതൊക്കെ തന്നെ എന്റെ വരയിൽ തെളിയാറുണ്ട്."
തെരുവിന്റെ സൗന്ദര്യമാണ് സാറാ ഹുസൈൻ എന്ന അരൂകുറ്റി യിലെ കൊച്ചിയുടെ ചിത്രകാരി വിഷയമാക്കുന്നത് ഗാലറിയിൽ കാണികളെ വരവേൽക്കുന്നത് സാറാ ഹുസൈന്റെ തെരുവുചിത്രങ്ങളാണ്. ഗല്ലികളും ഇത്തിരിപ്പോന്ന ഇടറോഡുകളും വഴിയിൽ അലയുന്ന മാടുകളും തലങ്ങും വിലങ്ങും കടന്നുപോകുന്ന വൈദ്യുതി കമ്പികളും ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെ നിറയുന്ന ചിത്രക്കാഴ്ചകൾ .
സാറാഹുസൈ ന്റെ ചിത്രങ്ങൾ ഇതിനോടകം സച്ചിൻ ടെൻഡുകർ ഉൾപ്പെടെ പല പ്രമുഖരും സ്വന്തമാക്കിയിട്ടുണ്ട്..
ചെറുപ്പം മുതല്‍ക്കു ചിത്രരചനയോടു താൽപര്യമുണ്ടായിരുന്ന സാറ സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു ചിത്രരചന പഠിക്കാന്‍ ആരംഭിച്ചത്.ചേർത്തലക്കടുത് "ഗീത സ്കൂൾ ഓഫ് ആർട്‌സ്" ൽ ആർട്ടിസ്റ്റ് പി ജി ഗോപകുമാർ സർ ന്റെ ശിക്ഷണത്തിൽ ഫൈൻ ആർട്ടിൽ ഡിപ്ലോമ എടുത്തു.
എന്റെ കുടുംബത്തിൽനിന്നും കിട്ടിയ പ്രോത്സാഹനവും,പിന്നീട് പ്രശസ്ഥ ശില്പിയും ചിത്രകാരനുമായ ഓനിക്സ് പൗലോസിനെ പരിചയപ്പെടുകയും അദേഹത്തിന്റെ ശിക്ഷണത്തിൽ ചിത്രകലയെ കൂടുതൽ അറിയുവാനും പരിശീലിക്കാനുംകഴിഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.