ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു. ഞാറ്റുവേല കലണ്ടർ, സുഭിക്ഷകേരളം ബ്രോഷർ, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഞാറ്റുവേലയെ മുൻനിർത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വിൽക്കുന്നു. എല്ലാ കൃഷിഭവൻ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്. മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.