ഫോർട്ട് കൊച്ചിയിൽ സി ജി എച്ച് എർത്ത് ഒരുക്കുന്ന കലാപ്രദർശനം
കൊച്ചി: നവംബർ 15 മുതൽ ഡിസംബർ 1 വരെ ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ സി ജി എച്ച് എർത്ത് നടത്തപ്പെടുന്ന കലാപ്രദർശനമായ "സമ്മിശ്ര ബിംബങ്ങൾ" ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 28 പേരുടെ കലാസൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത 80 കൃതികൾ ഉൾപ്പെടുന്ന ഈ പ്രദർശനത്തിൽ ശില്പങ്ങളും ചിത്രങ്ങളും ഉൾപ്പെടുന്ന സമഗ്രമായ ഒരു കലാനുഭവം ആസ്വദിക്കാം. പ്രശസ്ത ചിത്രകാരൻ സത്യപാൽ ക്യൂറേറ്റ് ചെയ്യുന്ന ഈ പ്രദർശനം സി ജി എച്ച് എർത്ത് സംഘടിപ്പിക്കുന്ന എഴാമത്തെ കലാപ്രദർശനമാണ്.
ഈ പ്രദർശനത്തിൽ രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങളും ഗോണ് പിത്തോറ തുടങ്ങിയ ഗോത്ര രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 15-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരും കലാനിരൂപകരും പങ്കെടുക്കും. എൻ ഇ സുധീർ, ടി ഡി രാമകൃഷ്ണൻ, ബി ഉണ്ണികൃഷ്ണൻ, ജോസ് ഡൊമിനിക്, ഡോ. സി ബി സുധാകരൻ, അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
നമ്മുടെ സംസ്കാരത്തെയും പരമ്പരയെയും ഉയർത്തിപ്പിടിക്കുന്ന ഈ കലാപ്രദർശനത്തിലേക്ക് എല്ലാ കലാരസികരെയും സ്വാഗതം ചെയ്യുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.