അമ്മയേക്കാൾ വലിയ സ്നേഹമില്ല.വേദനയിൽ നിന്നും ജനിച്ചതാണ് അമ്മയുടെ സ്നേഹം.ലോകത്തിൽ മനുഷ്യൻ അനുഭവിക്കുന്നതിൽ ഏറ്റവും വലിയ വേദന എന്തെന്നതിനു ഒറ്റ ഉത്തരമേ ഉള്ളൂ, അത് അമ്മയാവുന്ന വേദനയാണ്.എന്നാൽ ഒരു കരച്ചിൽ കൊണ്ട് ഏറ്റവും വേഗത്തിൽ അവസാനിക്കുന്ന വേദനയും അതു തന്നെ.കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ക്ഷണം തന്നെ താൻ അനുഭവിച്ച വേദന അമ്മ മറക്കുന്നു.
അമ്മയെ ഓർമ്മിക്കാൻ, സ്നേഹിക്കാൻ ഒരു ദിവസം?
കേൾക്കുമ്പോൾ തന്നെ ഇത് മണ്ടത്തരം അല്ലെ എന്നു ആലോചിക്കുന്നവർ ഉണ്ടാവും.അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവരുത് എന്നതാണ് അഭികാമ്യം. എന്നാൽ ഇന്ന് അമ്മയുടെ കൂടെ കുറച്ചു നേരം ചെലവഴിക്കാൻ ശ്രമിക്കാം.നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി തരുന്ന അമ്മയുടെ ഇഷ്ട്ട വിഭവം എന്താണ്? എന്നാണ് അമ്മയെ അവസാനമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്തത്..?
ചെറുപ്പത്തിൽ അമ്മയുടെ സ്നേഹ ചുംബങ്ങൾക്കായി നമ്മൾ കാത്തു നിന്നത് നാം മറന്നുപോയി.നമ്മുടെ എല്ലാ ഇഷ്ടങ്ങളും അറിയാവുന്ന അമ്മയ്ക്കു വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെക്കാം.ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്മയെ സന്തോഷിപ്പിക്കാം.
എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും അമ്മയുടെ മുഖം ഓർത്താൽ തീരാവുന്നതേയുള്ളു എന്നതും നാം മറക്കരുത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.