​കല, ചരിത്രം, സംസ്ക്കാരം, സാഹിത്യം ഇവയില്‍ താല്പ്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്

സാംസ്ക്കാരിക ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ നിങ്ങള്‍ക്ക് കലാപ്രവര്ത്തനത്തില്‍ ഒരു ജീവിതം സ്വരൂപിക്കാന്‍ അവസരമുണ്ട്. 

കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിലെ Bachelor in Fine Arts (BFA) കോഴ്സുകളിലേക്കുള്ള 2019-20 അദ്ധൃയനവർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെത ഒരു പ്രത്യേകത, കേരളത്തിൽ ആദൃമായി കലാചരിത്രത്തിൽ ബിരുദതലത്തിലുള്ള ഒരു കോഴ്സ്  തൃശൂർ ഫൈൻ ആർട്സ് കോളേജിൽ Art History & Visual Studies എന്ന പേരില്‍ തുടങ്ങുന്നു. വളരെ പ്രാഥമികമായ പരിശീലനത്തോടെ മിടുക്കരായ കലാചരിത്രഗവേഷകരെ വാര്ത്തെ ടുക്കുന്നത്തിനുള്ള പരിശ്രമമാണിത്. പ്ളസ് ടു പാസായതും, 2019 ജൂണ്‍ ഒന്നിന് ഇരുപത്തിയേഴു വയസ്സു കവിയാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. 

സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഈ കോളേജ്. കോഴ്സുകള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തവയും. നിലവിലുള്ള BFA in Painting, Sculpture & Applied Arts എന്നിവക്കു പുറമേ് Art History & Visual Studies കോഴ്സിനും ഇനി മുതൽ കുട്ടികൾക്ക് ചേരാം.  

http://www.admissions.dtekerala.gov.in  എന്ന technical education portal ൽ കയറി BFA admissions ൽ ഓൺലൈനായി അപേക്ഷിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ലൈൻ തിങ്കളാഴ്ച (മെയ് 27)മുതൽ പ്രവർത്തിക്കുന്നതാണ്. 0487-2323060

പെയിന്റിംഗ് ,  ശില്പ്പകല അപ്ലൈഡ് ആര്ട്സ് എന്നിവ വര്ഷനങ്ങളായി ഈ കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്ത്തിുക്കുന്ന അനവധി കലാകാരര്ക്കും  ഡിസൈനര്മാിര്ക്കും  കേരളത്തിലെ പ്രാഥമിക പാഠശാലയായി ഇവിടത്തെ ഫൈന്‍ ആര്ട്സ് കോളേജുകള്‍ പ്രവര്ത്തി ച്ചുവരുന്നു. 

 Art History & Visual Studies എന്ന ഈ പുതിയ കോഴ്സ് പൊതുവേ ആളുകൾക്ക് പരിചിതമല്ലെന്നതിനാൽ അതേക്കുറിച്ച് അൽപ്പം വിശദമാക്കട്ടെ. 

കല, സാഹിതൃം, സിനിമ, സംസ്ക്കാരം, ചരിത്രം, രാഷ്ട്രീയം, പൈതൃകപഠനം എന്നിവയെ അടിസ്ഥാനമാക്കിയ എഴുത്ത്, വായന എന്നിവയിൽ താൽപ്പരൃമുള്ളവർക്ക് പൊതുവായ ഗവേഷണം, അധ്യാപനം, ആർക്കൈവുകള്‍, മ്യൂസിയങ്ങള്‍ എന്നിവയില്‍ നടത്തുന്ന സംസ്ക്കാരരൂപങ്ങളുടെ ഗവേഷണം, സംരക്ഷണമാതൃകകള്‍, സമൂഹത്തില്‍ ഭാവനാത്മകമായ സാംസ്ക്കാരിക ഇടപെടലിനുള്ള രൂപങ്ങൾ ആവിഷ്ക്കരിക്കല്‍, സംഘാടനം, കണ്ടംപറ റി ആർട്ട് എക്സിബിഷൻ മാനേജ്മെൻ്റ്, ക്യൂറേഷൻ  ഇവയിൽ ഏതിലെങ്കിലും പ്രൊഫഷൻ കണ്ടെത്താനും ഉന്നതപഠനം നടത്താനും അവസരമൊരുക്കുന്നതാണ് ഈ കോഴ്സ്. 

സൈദ്ധാന്തികപഠനത്തോടൊപ്പം, കലയുടെ പ്രയോഗപരിശീലനവും നൽകുന്നവിധമുള്ള സിലബസ്സാണ് ഈ പുതിയ കോഴ്സിലുള്ളത്. 

കോളേജിലെ അധ്യാപകരെ കൂടാതെ, പ്രശസ്തരും പ്രഗല്ഭരുമായ വിസിറ്റിംഗ്  ഫാക്കല്‍റ്റികളുടെ സേവനം ധാരാളമായി ലഭിക്കുന്ന ഒരു അക്കാദമിക് സംവിധാനം സജീവമായി  ഇവിടെയുണ്ട്. 

ജൂൺ 30ന്,   objective type, short essay, reasoning ability, mental ability, imaging ability ഇവയെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ നടത്തും.

അതിൽ ചുരുങ്ങിയത് 25% സ്ക്കോർ ചെയ്തവർക്ക് ജൂലൈ ഏഴിന് രാവിലെ രണ്ടു മണിക്കൂർ Creative painting ( ഒരു വിഷയം തന്നിട്ടു വരയ്ക്കേണ്ടുന്ന ജലച്ചായചിത്രം), അന്നുതന്നെ ഉച്ചയ്ക്ക് life study drawing (ഒരാളെ ഇരുത്തി പെൻസിൽ ഡ്രോയിങ് ചെയ്യണം) എന്നീ പരീക്ഷകൾ കൂടിയുണ്ട്.

എഴുത്തുപരീക്ഷയിൽ നല്ല പ്രകടനം കാഴ്ച വെക്കുന്ന വർക്ക് കലാചരിത്ര കോഴ്സിൽ പ്രവേശനം ലഭിക്കാൻ  കൂടുതൽ സാധ്യതയുണ്ട്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click