​​ കുട്ടികൾക്കൊപ്പം നിന്ന് അവരെ വളർത്താം

സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.പുതിയ ബാഗ്,യുണിഫോം,പുസ്തകങ്ങളുമായി സ്കൂളിലേക്കു യാത്രയാകുന്ന കുട്ടികളെ നമുക്ക് സന്തോഷത്തോടെ യാത്രയാക്കാം. 

കുട്ടികളെ മിടുക്കരാക്കാൻ കുറച്ചു സമയം അവരോടപ്പം കൂടെ ചിലവഴിച്ചാൽ മാത്രം മതിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 
രാവിലെ ഉറക്കമുണരുന്ന കുട്ടികളോടൊപ്പം പോസിറ്റീവ് ആയ കഥകളും വർത്തമാനങ്ങളുമായി മാതാപിതാക്കൾ അവരോടൊപ്പം ഉണ്ടാവണം. 
അതു നിങ്ങളോടുള്ള സ്നേഹം വർധിപ്പിക്കും.എപ്പോഴും കൂടെ ഉണ്ടാകും എന്ന പ്രതിക്ഷയും നൽകും. 
രാവിലെ നല്ല രീതിയിൽ ഒരുക്കി വേണം കുട്ടികളെ സ്കൂളിൽ അയക്കാൻ. അതുപോലെ തന്നെ തിരിച്ചു വരുമ്പോഴും സന്തോഷത്തോടെ വേണം  സ്വീകരിക്കാൻ,ചീത്ത വാക്കുകൾ ഒഴിവാക്കണം.  കുട്ടികളോട് സ്കൂളിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കുന്നത്, മാതാപിതാക്കളോട് എല്ലാം തുറന്നു പറയുന്നതിന് സഹായിക്കും. 
മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങി പോകുന്ന കുട്ടികൾക്കൊപ്പം കളിക്കാൻ സമയം കൊടുക്കാൻ പ്രതേകം ശ്രദ്ധിക്കണം.കുട്ടികൾക്കിഷ്ടമുള്ള എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസ്  എന്തെന്ന് കണ്ടെത്തി വളർത്തണം. 

കുട്ടികളുടെ സാനിധ്യത്തിൽ വാക്കേറ്റവും മോശം വാക്കുകളും ഉപേക്ഷിക്കണം.
കുട്ടികളുടെ ആഹാരത്തിന്റെ കാര്യത്തിലും വളരെയേറെ ശ്രധിക്കണം.കുട്ടികൾക്ക് ഇഷ്ടമുള്ളവക്കു പുറമെ വിറ്റമിൻസ് മറ്റും നിറഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമായും അവരുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം.വെള്ളം കുടിക്കുന്നതിൽ മടി കാണിക്കുന്ന കുട്ടികൾക്ക് ശാരിക പ്രശ്നങ്ങൾ  ഉണ്ടാകാൻ സാധ്യതയുണ്ട്. 
അതുകൊണ്ട് തന്നെ വെള്ളം ധാരാളമായി കുടിക്കുന്നതിന്റെ ആവശ്യകത അവരെ പറഞ്ഞ് മനസിലാക്കണം. 

കുട്ടികളെ മിടുക്കരായി വളർത്തുവാൻ ഒറ്റ കുറുക്കുവഴി വഴി മാത്രമേ ഉള്ളു. അവരോടൊപ്പം നിന്ന് കുട്ടികളെ വളർത്തുക.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click