കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം
കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും ഡിജിറ്റൽ സേവ വഴി ജൂൺ ആറു വരെ സമർപ്പിക്കാം
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം
അവസാന തീയതി ജൂൺ ആറ്
അപേക്ഷ സമർപ്പിച്ച് ഫീസടച്ചതിന് ശേഷം തിരുത്തലുകൾ അനുവദിക്കില്ല
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ - യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ - ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും ജൂൺ ആറു വരെ സമർപ്പിക്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.
ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷ സമർപ്പിച്ച് ഫീസടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.
പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം.
അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൗൺലോഡ് ചെയ്യാം.
കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.