സിദ്ധാര്‍ത്ഥ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അരുവം. സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍.നിറയെ സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും. സായി ശേഖറാണ് അരുവം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് അരുവമെന്നാണ് സൂചന.അതേസമയം കാര്‍ത്തിക് ക്രിഷിന്റെ സെയ്ത്താന്‍ കാ ബച്ചായിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചികൊണ്ടിരിക്കുകയാണ്. മിലിന്ദ് റാവു സംവിധാനം നിര്‍വ്വഹിച്ച ‘അവള്‍’ എന്ന സിനിമയാണ് സിദ്ധാര്‍ കേന്ദ്ര കഥാപാത്രമായി തീയറ്ററുകളിലെത്തിയ അവസാന ഹൊറര്‍ ചിത്രം. കമ്മാര സംഭവം എന്ന മലയാള ചിത്രത്തിലും സിദ്ധാര്‍ത്ഥ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.