എറന്നൂർ ശശി ( ശശി മാഷ് ) എഴുതി, കുട്ടി പാടി, ജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം
കൊടകര: 2024-25 വർഷത്തെ തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം സംസ്കൃതം ഗാനാലാപനം മത്സരത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിലെ അരുണിമ സി.ആർ ന് ഒന്നാം സ്ഥാനം ലഭിച്ചു. അരുണിമ ആലപിച്ച ഈ ഗാനം രചിച്ചത് തൻ്റെ അദ്ധ്യാപകനായ എറന്നൂർ ശശി (ശശി മാഷ്) ആണ്.
കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിരുദവും പുറനാട്ടുകര രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ -ൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശശി മാഷ് ഒട്ടനവധി ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായിട്ടുണ്ട്. രാമമംഗലം പള്ളിപ്പുറത്തു കാവിലമ്മ ക്ഷേത്രത്തിലെ സുപ്രഭാതവും, തൃശൂർ ജില്ലയിലെ മുത്രത്തിക്കര ശാസ്താ ക്ഷേത്രത്തിലെ ശാസ്താ കീർത്തനങ്ങളും മലയാള മഞ്ജരി എന്ന കവിതയും ഋതു നന്ദനേ എന്ന ആൽബത്തിലെ ഗാനവും വളരെ ശ്രദ്ധേയമാണ്.
കോടാലി മാങ്കുറ്റിപ്പാടം സ്വദേശിയായ ചൂളക്കൽ വീട്ടിൽ രതീഷിൻ്റെയും ശാലിനിയുടെയും മകളാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിലെ 6 ാം ക്ലാസ് വിദ്യാർത്ഥിനിയായ അരുണിമ. അരുണിമക്ക് കന്നഡ പദ്യം ചൊല്ലൽ മത്സരത്തിനും ഒന്നാം സ്ഥാനം ലഭിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.