​കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 13,500 സീറ്റ് വര്‍ധിച്ചു

 
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ ബിരുദ-പി.ജി. കോഴ്സുകളിൽ ഈ വർഷം 13,500-ഓളം സീറ്റ് വർധിച്ചു. സർവകലാശാല വർഷംതോറും അനുവദിക്കുന്ന ആനുപാതിക വർധനയ്ക്ക് പുറമേ സർക്കാർ സീറ്റ് അനുവദിച്ചതോടെയാണിത്. *സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ബിരുദ-പി.ജി. പ്രവേശനമാകും ഇത്തവണ ഉണ്ടാവുക.* 

ചട്ടഭേദഗതി മുന്നിൽക്കണ്ടാണ് സിൻഡിക്കേറ്റ് അധികസീറ്റ് അനുവദിച്ചത്. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിട്ടും റെഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് വർധിച്ച സീറ്റുകൾ വലിയ ആശ്വാസമാകും.

അധിക സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ കോളേജുകൾക്ക് ജൂൺ 26 വരെയാണ് സമയം നൽകിയിരുന്നത്. *സർക്കാർ, എയ്ഡഡ്, സ്വാശ്രയം, സഹകരണ മേഖലയിലെ കോളേജുകൾ, സ്വയംഭരണ കോളേജുകൾ എന്നിവയിലടക്കം സർവകലാശാലാ പരിധിയിലെ 214 കോളേജുകളിൽ ബിരുദ-പി.ജി. സീറ്റുകൾ കൂടിയിട്ടുണ്ട്

സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത തരത്തിലാണ് സീറ്റ് വർധന. സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൽ *നാലാമത് അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click