​വമ്പന്മാരുടെ തേരോട്ടം തുടരുന്നു

ന്യൂസ്‌ലാൻഡ് ശ്രീലങ്കയെ പത്തു വിക്കറ്റിനു തകർത്തപ്പോൾ ഓസ്ട്രേലിയക്കു മുൻപിൽ 
അഫ്കാനിസ്ഥാൻ മുട്ട് മടക്കി

ലോകകപ്പിൽ കുഞ്ഞ് ടീമുകളെ തകർത്ത് വമ്പന്മാർ കുതിപ്പ് തുടരുന്നു.ന്യൂസ്‌ലാൻഡ് ലങ്ക ദഹനം നടത്തിയപ്പോൾ പൊരുതി നോക്കിയ അഫ്കാനിസ്ഥാനെ ഏഴു വിക്കറ്റിനാണ് തോല്പിച്ചത്. 

ലോകകപ്പിന് എത്തിയ ശ്രീലങ്ക,ഒരു കുഞ്ഞൻ ടീം തന്നെയാണ്. എന്നാൽ ഒരു നല്ല പ്രകടനം പോലും നടത്താൻ അവർക്കാവുന്നില്ല.
സിംഹള വീര്യം ചോർന്നു പോയ ശ്രീലങ്കൻ ബാറ്സ്മാന്മാരെ മാറ്റ് ഹെന്ററിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ബൗളർമാർ വേട്ടയാടി. 
പകരക്കാരനായി ന്യൂസ്‌ലാൻഡ് ലോകകപ്പ് ടീമിൽ എത്തിയ ഹെന്ററി ശ്രീലങ്കൻ മുൻ നിരയിലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.30 ഓവർ മാത്രം നീണ്ടു നിന്ന ലങ്കൻ ഇനിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു.ഓപ്പണറായി ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ കരുണരക്തനെ  മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.പതിനൊന്നു  പേരും മൈതാനത്തു ഇറങ്ങിയെങ്കിലും 8 പേർ രണ്ടക്കം കടന്നില്ല.അതിൽ തന്നെ കുശാൽ മെൻഡിസ്‌,മാത്യൂസ്, ഉധാന എന്നിവർ റണ്ണൊന്നും എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. 
പവർ പ്ലേയിൽ തന്നെ ഹെന്ററി,ഫെർഗുസൺ എന്നിവർ  മൂന്ന്  വിക്കറ്റുകൾ വീതം  വീഴ്ത്തിയപ്പോൾ പന്തെറിഞ്ഞ ബാക്കി എല്ലാവർക്കും ഓരോ വിക്കറ്റും എറിഞ്ഞു കൊടുത്താണ് ശ്രീലങ്ക സഹകരിച്ചത്. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെയാണ് ന്യൂസ്‌ലാൻഡ് മറികടന്നത്. 
ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിലും മൺറോയും അർദ്ധ സെഞ്ച്വറി നേടിയ മത്സരം പതിനേഴാം ഓവറിൽ ന്യൂസ്‌ലാൻഡ് വിജയിച്ചു. 

ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ബാറ്റിംഗ് നിര ഫോമിലേക്കുയർന്നപ്പോൾ 
അഫ്കാനിസ്ഥാൻ ഉയർത്തിയ 208 റൺസ് വിജലക്ഷ്യം ഓസിസ് അനായാസം മറികടന്നു. ടോസ് നേടിയ അഫ്കാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.മുൻനിര ബാറ്സ്മാന്മാർ തകർന്നടിഞ്ഞപോഴും നജീബുല്ല സദ്രാൻ, റഹ്മത്ത് ഷാ, ഗുൽബദീപ് നായിബ്, റാഷിദ്‌ ഖാൻ എന്നിവർ മികച്ച പ്രകടനം നടത്തി.സദ്രാൻ അർദ്ധ സെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിലിൽ ആഞ്ഞടിച്ച റാഷിദ്‌ ഖാനാണ് അഫ്‌ഘാനിസ്ഥാൻ  സ്കോർ 200 കടത്തിയെങ്കിലും 
മുപ്പത്തിയൊമ്പതാം ഓവറിൽ എല്ലാവരും പുറത്തായി.  അഫ്‌ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഓസ്ട്രേലിയക്കു വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് വേഗത്തിൽ സ്കോർ ഉയർത്തി.49 പന്തിൽ നിന്നും 10 ബൗണ്ടറികളുപ്പെടെ 66 റൺസ് ഫിഞ്ച് നേടിയപ്പോൾ,ശ്രദ്ധിച്ചു മുന്നേറിയ വാർണർ പുറത്താവാതെ 114 പന്തിൽ നിന്നും 89 റൺസ് നേടി.മുപ്പത്തിയഞ്ചാം ഓവറിൽ മാക്സ്‌  വെൽ  ബൗണ്ടറി പായിച്ചു ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ ഫിഞ്ച്,ഖവാജ, സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്കു നഷ്ടമായത്. 

ലോകകപ്പിൽ ഇന്ന് സൗത്ത് ആഫ്രിക്ക,ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരം തോറ്റ സൗത്ത് ആഫ്രിക്കക്കു ഇന്ന് നിർണായകമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കെന്നിങ്ടൻ മൈതാനത്തിലാണ് മത്സരം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click