ഞാൻ ടീ ജെ വർഗീസ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA. Reg.No.ER.15/85) സംസ്ഥന പ്രസിഡന്റ് എന്ന നിലയിലും മറ്റുമായി കേരളത്തിൽ കഴിഞ്ഞ ഇരുപതു വർഷത്തോളമായി പൊതു പ്രവർത്തന രംഗത്തുള്ള ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശക്തനായ യുവ നേതാവാണ് ശ്രീ ഹൈബി ഈഡൻ MLA .. അത്തരത്തിലുള്ള ഒരാളെ എറണാകുളത്തു നിന്നുള്ള പാർലമെൻറ് അംഗം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയർത്തി കാണിക്കുന്നതിനാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.. കാരണം ഹൈബി ഈഡന്റെ വ്യക്തിത്വം വാക്കുകൾക്കപ്പുറമാണ്.. പ്രതിസന്ധികളെയും കുപ്രചരണങ്ങളെയും പുഞ്ചിരിയോടെ നേരിട്ട ധീരനായ ചെറുപ്പക്കാരൻ.... കോൺഗ്രസ്സ് MLA എന്ന സ്ഥാനത്തിരിക്കുമ്പോഴും തന്നെ കാണാനെത്തുന്നവരുടെ കൊടിയുടെ നിറം നോക്കാതെ കർമ്മനിരതനാകുന്ന മനുഷ്യ സ്‌നേഹി.. കരയുന്നവന്റെ കണ്ണീരാണെന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതെന്ന് പ്രവർത്തനങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തിയ വിനയ സമ്പന്നനായ ഹൈബി ഈഡൻ നമ്മുടെ പാർലമെൻറ് അംഗം ആകണമെന്നുള്ളത് നമ്മുടെ ഏവരുടെയും ആവശ്യമാണെന്ന് ഞാൻ വിലയിരുത്തുന്നു.. പ്രളയ കാലത്ത് മുണ്ടും മടക്കി കുത്തി കരുണയുടെ കരങ്ങളുമായി കഷ്ട്ടപ്പെടുന്നവർക്കരികിലേയ്ക്ക് ഒരു മടിയും കൂടാതെ ഓടിയെത്തിയ ഹൈബി ഈഡനെ ഇന്നാട്ടിലെ ആർക്കാണ് മറക്കാൻ കഴിയുക കൊച്ചി നഗരത്തിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ വികസന കുതിപ്പിൽ ഹൈബി ഈഡൻ എന്ന യുവ നേതാവിന്റെ കൈയൊപ്പ് വ്യക്തമായും കൃത്യമായും പതിഞ്ഞിരിക്കുന്നു.... നന്മ നിറഞ്ഞ ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി ഈഡൻ ജന ഹൃദയങ്ങളിൽ കയറിക്കൂടിയത്.. പച്ചാളം റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനെതിരെ ചില രാഷ്ട്രീയക്കാർ അകാരണമായ കാര്യങ്ങൾ പറഞ്ഞു നിർമ്മാണം തടസ്സപ്പെടുത്തിയപ്പോൾ ആകുലതയോടെ ഹൈബി ഈഡനെ വിളിച്ച എന്നോട് ഹൈബി ഈഡൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു..... ചേട്ടാ നമ്മുക്ക് പാലം വന്നാൽ പോരെ.. ? അത് സമയമാകുമ്പോൾ വരും..... ചങ്കുറപ്പിന്റെയും ആന്മവിശ്വാസത്തിന്റെയും ആ ശബ്ദമാണ് ഹൈബി ഈഡൻ എന്ന യുവ നേതാവിന്റെ മുഖമുദ്ര... പച്ചാളം മേൽപ്പാലത്തിന്റെ ഉത്ഘാടന വേദിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മന്ത്രി ആര്യാടൻ മുഹമ്മദും, മെട്രോ ശ്രീധരനുമുൾപ്പെടെ ഏവരും ഒരേസ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്.. പച്ചാളം മേൽപ്പാലം ഹൈബി ഈഡന്റെ നിഛയധാർഷ്‌ട്യത്തിന്റെ ഉത്തമോദാഹരണമാണെന്ന്...! നിയമസഭയിൽ ഭരണ കക്ഷി MLA ആയിരുന്ന ഹൈബി ഈഡൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്തു ബഡ്‌ജറ്റ് അവതരിപ്പിച്ച അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണി സാറിനോട് അവഗണിക്കപ്പെട്ട തന്റെ നിയജക മണ്ഡലത്തിന്റെ ആവശ്യങ്ങൾ ഒട്ടും മമത ഇല്ലാതെ ഉയർത്തി കാട്ടി രോഷാകുലനാകുന്നത് കോരിത്തരിപ്പോടെയാണ് ഞാൻ കണ്ടത്.. ഭരണ കക്ഷി ആയാലും പ്രതിപക്ഷത്തായാലും തന്റെ നിയജക മണ്ഡലത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പോരാടിയ ആ ധീരതയാണ് ജനഹൃദയങ്ങളിൽ ഹൈബി ഈഡനെ കൂടുതൽ സ്വീകാര്യനാക്കുന്നത്... ഹൈബി ഈഡന്റെ പ്രവർത്തന നേട്ടങ്ങളെ ഒരു കൊച്ചു കുറിപ്പിൽ എഴുതി അവസാനിപ്പിക്കാനാവില്ല എന്നതാണ് സത്യം. . സുഭാഷ് പാർക്ക് വികസനം , ക്വീൻസ് വേ , ശാന്തി കവാടം ( പച്ചാളം ശ്മശാനം) ദർബാർ ഹാൾ ഗ്രൗണ്ട് നവീകരണം, ജനറം കുടിവെള്ള പദ്ധതി, താന്തോന്നിത്തുരുത്ത് ബോട്ട് ജെട്ടി നിർമ്മാണം, ജനറൽ ഹോസ്പിറ്റൽ വികസനം, മാർക്കറ്റ് കനാൽ സൗന്ദര്യവൽക്കരണം, മഹാരാജാസ് ലോ കോളജുകളിലെ വികസന പ്രവർത്തനങ്ങൾ, വടുതല പേരണ്ടൂർ പാലം, നഗരത്തിന് പുതുവെളിച്ചമായി ഹൈ മാക്സ് ലൈറ്റുകൾ, എളമക്കര പോലീസ് സ്റ്റേഷൻ, തുടങ്ങി അടിസ്ഥാന മേഖലകൾക്ക് പ്രാധാന്യം നൽകി പട്ടണത്തിന്റെ ഓരോ കോണിലും നിറഞ്ഞൊഴുകിയ ഹൈബി ഈഡന്റെ വികസന പ്രവർത്തനങ്ങൾ ഇന്നത്തെ മുഖ്യമന്ത്രി പോലും പൊതു വേദിയിൽ പ്രശംസിച്ചു പറയുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.. നമ്മുടെ രാജ്യം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്.... ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കിൽ ദേശീയ തലത്തിൽ വേരുകളുള്ള ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്ത് ഭരണത്തിൽ വരണം.. അതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലാതെ മറ്റാരാണുള്ളത്..? ഈ തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വരണം എന്ന ചിന്ത വായനക്കാരുമായി പങ്കുവെയ്‌ക്കണമെന്നു എനിക്ക് തോന്നിയത്.. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ രാജ്യത്തിന്റെ അവസ്ഥ സത്യസന്ധമായി മനസ്സിലാക്കിയവർ ഇന്ന് ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ഭരണമുണ്ടാകണമെന്ന് ആന്മാർത്ഥമായി ആഗ്രഹിക്കുന്നു.. അത് സാധ്യമാകുന്നതിനും നിലനിൽക്കുന്നതിനും കോൺഗ്രസ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു സ്ഥിതി നമ്മുടെ നാട്ടിലും ഉണ്ടാകണം. അതിനായി നിങ്ങളുടെ ഹൃദയത്തിൽ ഹൈബി ഈഡൻ വരണം.... നിങ്ങളുടെ വോട്ട് ഹൈബി ഈഡന് നൽകണം....... അദ്ദേഹത്തെ വിജയിപ്പിച്ചു നാടിന്റെ നന്മയിലേക്കുള്ള വഴി നമുക്ക് തുറക്കണം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.