വിനീത് ശ്രീനിവാസനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ശ്യാമ വര്‍ണ്ണരൂപിണി എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ജൂലൈ 26 മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.