ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാന്റ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് 1940ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങൾ, ഫാറം 20എ/20ബി/20 ലൈസൻസുകൾ ഉളള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകൾ വിൽക്കാവൂ. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. കോസ്‌മെറ്റിക് ഉൽപ്പാദന ലൈസൻസ് പ്രകാരം നിർമ്മിച്ച് വിതരണം/വിൽപ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൺട്രോളർ അറിയിച്ചു.
പി.എൻ.എക്സ്. 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click