സംസ്ഥാനത്ത് ഹ്രസ്വദൂര ബസ് സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും

കോവിഡ് 19 നെ തുടർന്ന് തടസ്സപ്പെട്ട കെ.എസ്.ആർ.ടി. സി. ഹ്രസ്വദൂര സർവ്വീസുകൾ ഇന്ന് (മെയ് 20) മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സർവ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ  വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക  അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു. ഓർഡിനറിയായി മാത്രമേ ബസുകൾ സർവ്വീസ് നടത്തുകയുള്ളു.
ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സർവീസുകളുടെ എണ്ണം എന്നിവ ക്രമത്തിൽ:  തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂർ-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂർ-100, കാസർഗോഡ്-68


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click