​ ​​ഇനിമുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല

പുതിയ തീരുമാനവുമായി വാട്‌സ്ആപ്പ്.  എന്നാല്‍ വാട്‌സ്ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിന്‍ഡോസിനെ പൂര്‍ണ്ണമായും കൈവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ഇതുപ്രകാരം വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും വാട്ആപ്പ് ലഭ്യമാകില്ല. വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം അനുസരിച്ച് വിന്‍ഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല. അതേസമയം ഈ തീരുമാനം വാട്‌സ്ആപ്പ് പെട്ടെന്ന് തീരുമാനിച്ചതല്ല. 2016 മുതല്‍ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. 2016 ഫെബ്രുവരി 26 ന് ഇത് വ്യക്തമാക്കുന്ന ആദ്യ ബ്ലോഗും വാട്‌സ്ആപ്പ് പങ്കുവെച്ചിരുന്നു. ഇതുപ്രകാരം പല സമയങ്ങളിലായി വിവിധ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കുകയും ചെയ്തു. 2019 മെയ് 7 ന് അപ്‌ഡേറ്റ് ചെയ്ത ബ്ലോഗിലാണ് വാട്‌സ്ആപ്പ് വിന്‍ഡോസ് ഫോണുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുമ്പുള്ള ഒഎസ് പതിപ്പുകളിലെയും സോവനം നിര്‍ത്തലാക്കാനും വാട്‌സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്. അതുപോലെ ഐഒഎസ് 7 നും അതിനു മുമ്പുള്ള പതിപ്പുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click