സംസ്ഥാനത്ത് ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ന്യുനമർദം ഫാനി ചുഴലിക്കാറ്റായി മാറി ആന്ധ്രാ-തമിഴ്നാട് തീരത്തേക്കെത്തും. 
ന്യുനമർദം കേരളത്തിൽ ശക്തമായ മഴക്ക് കാരണമാവും. നാളെ മുതൽ ശക്തമായ കാറ്റും മഴക്കും സാധ്യതയുള്ളതിനാൽ കന്നത്ത ജാഗ്രതയിലാണ് കേരളം. 
ആഴക്കടലിൽ മൽസ്യബന്ധനത്തിനു പോയവർ നാളെയ്കകം 
തിരിച്ചെത്താൻ നിർദ്ദേശമുണ്ട്. 

തെക്കുകിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള കടലിൽ രൂപപ്പെട്ട ന്യുനമർദം  ചുഴലിക്കാറ്റായിമാറും. മണിക്കൂറിൽ 90 മുതൽ 115 കിലോമീറ്റർ വേഗത വരെ പ്രതിക്ഷിക്കുന്ന ഫാനി ചുഴലിക്കാറ്റ് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുവാൻ സാധ്യതയുമുണ്ട്. 

കാലാവസ്ഥ മാറ്റത്തിൽ ആശങ്കയിലാണ് തീരപ്രദേശവാസികൾ. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയി പ്പുള്ളതിനാൽ വള്ളങ്ങളും മറ്റും സുരക്ഷിതമായി മാറ്റുന്ന തിരക്കിലാണ് മൽസ്യത്തൊഴിലാളികൾ. തിരുവന്തപുരം ജില്ലയിൽ വലിയതുറ മുതൽ അഞ്ചുതെങ് വരെയുള്ളവർ മാറി താമസിക്കണമെന്ന് നിർദ്ദേശവുമുണ്ട്. കടൽക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിപ്പ് നൽകിയിട്ടുണ്ട്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click