ഉപഭോഗ സംസ്ക്കാരത്തിനടിപ്പെടുന്ന സാമൂഹ്യ വിമർശനമാണ് മുബൈ ജഹാംഗീറിൽ നടക്കുന്ന അനീഷ് നെട്ടയത്തിൻ്റെ ശിൽപ്പങ്ങളിൽ ദ്യശ്യമാകുന്നത്

ഗ്രാമീണ ജീവിതത്തിൽ നിന്നും പാരമ്പര്യവിഞ്ജാനങ്ങളും, ശീലങ്ങളും പുതിയ കാലത്തിന്റെ

ഉപഭോഗ സംസ്ക്കാരത്തിനു വഴിമാറിക്കൊടുക്കുമ്പോളുണ്ടാകുന്ന ആത്മസംഘർഷങ്ങളെ അനാവരണം ചെയ്യുന്ന ശിൽപ്പങ്ങളാണ് അനീഷ് നെട്ടയത്തിന്റേത്, വ്യവസായവൽക്കരണത്തെ തുടർന്നു കടന്നു വന്ന ആധുനികമായ യന്ത്രങ്ങൾ അടുക്കളയുൾപ്പെടെയുള്ള വീടകങ്ങൾ
കീഴടക്കുമ്പോൾ മനുഷ്യരാശിയെ മുന്നോട്ടു നയിച്ചിരുന്ന പണിയായുധങ്ങൾ സ്വന്തം ശരീരത്തോട് ആത്മനിർവൃതിയോടെ ചേർത്തു പിടിച്ചിരിക്കുന്ന മനുഷ്യ രൂപങ്ങളാണ് അനീഷിന്റെ ഫൈബർ ഗ്ലാസിൽ തീർത്ത ശിൽപ്പങ്ങൾ. കാർഷികവൃത്തിയിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു ഉപഭോഗസംസ്‌ക്കാരത്തിനടിപ്പെടുന്ന സാമൂഹ്യ വിമർശനം കൂടിയാണ് അനീഷിന്റെ സൃഷ്ട്ടികൾ.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click