ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ ക്കോടതി യൂണിറ്റ് കഴിഞ്ഞ 5 വർഷമായി അഭിഭാഷകർക്കായി ഡയറി പുറത്തിറക്കുന്നു. ഒരോ പേജിലും ഒരോ പ്രധാനപ്പെട്ട വിധികളുടെ citation കൾ ഉൾപ്പെടുത്തിയാണ് ഡയറി തയ്യാറാക്കിയിട്ടുള്ളത്.
2023 ലെ Advocate ഡയറി ഇന്ന് ജില്ലാ ക്കോടതി അസോസിയേഷൻ ഹാളിൽ ബഹു ഹൈക്കോടതി ജഡ്ജി എ എ സിയാദ് റഹ്മാൻ പ്രകാശനം ചെയ്തു പരിപാടിയിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി . ഹണി എം. വർഗീസ് ആശംസകൾ നേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് രാജ്, മറിയാമ്മ മേഴ്സി, സജ്ജീവ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. 200 രൂപക്ക് ഡയറി എറണാകുളം ബാർ അസോസിയേഷൻ പരിസരത്ത് ഡയറി ലഭ്യമാണ്.ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.