​അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാചരിച്ചു.

ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെയും കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ഫ്ലാഷ് മോബും മൂകാഭിനയവും ഉണ്ടായി. ചാലക്കുടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയന്തി പ്രവീൺ കുമാർ റാലി ഉൽഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി.


 ലഹരി വിരുദ്ധ പ്രതിജ്ഞ ചാലക്കുടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസ് ചൊല്ലി കൊടുത്തു. സന്ദേശം നല്കി കൊണ്ട് ചാലക്കുടി സെന്റ ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ: വർഗ്ഗീസ് പാത്താടനും ആശംസ നൽകി കൊണ്ട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിജി സദാനന്ദനും പ്രസംഗിക്കുകയുണ്ടായി. റാലിയുടെ സമാപനത്തിൽ പൊതുജനങ്ങൾക്കായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജോർജ്ജ് എ.ജി.പ്രസംഗിച്ചു. അതോടൊപ്പം, ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ലഘു രേഖകളും റിബ്ബൺ വിതരണവും ചെയ്യുകയുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥരുടേയുടേയും ഗവ: ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ  ഡോക്ടേഴ്സിന്റേയും മറ്റു ആശുപത്രി ജീവനക്കാരുടേയും സാന്നിദ്ധ്യം ലഹരിവിരുദ്ധ സന്ദേശ റാലിയിൽ ഉടനീളം പ്രകടമായിരുന്നു...


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click