എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച്; മാര്‍ച്ച് 10ന് ആരംഭിക്കും


 എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് നടത്തും. പരീക്ഷകൾ മാർച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഒരു ബെഞ്ചിൽ രണ്ട് എസ്എസ്എൽസി വിദ്യാർഥികളും നടുക്ക് ഒരു ഹയർ സെക്കൻഡറി വിദ്യാർഥിയും ഇരിക്കും. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാൽ പിന്നീട് പഴയമാതൃകയിൽ ഒരു ബെഞ്ചിൽ രണ്ട് ഹയർ സെക്കൻഡറി വിദ്യാർഥികൾ ഇരിക്കും.

വിഎച്ച്എസ്ഇ പരീക്ഷ 27-നേ അവസാനിക്കൂ. പ്ലസ് വൺ പരീക്ഷയും ഇതേ തീയതിയിൽ നടക്കും.

 എസ്എസ്എൽസി മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതൽ 

എസ്എസ്എൽസി. പരീക്ഷയുടെ മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിനും മാർച്ച് അഞ്ചിനുമിടയ്ക്ക് നടക്കും. ഐടി മാതൃകാ പരീക്ഷ ജനുവരി 31നകവും നടക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ചീഫ്, ഡെപ്യൂട്ടി ചീഫ് ഉണ്ടാകും. ചോദ്യപ്പേപ്പറുകൾ സ്കൂൾതലത്തിൽ സൂക്ഷിക്കും.

 ക്രിസ്മസ് പരീക്ഷ ഡിസംബർ ഒമ്പതുമുതൽ 20 വരെ നടത്തും. രണ്ടാംപാദ വാർഷിക പരീക്ഷയിൽ 1, 2, 3, 4, 5, 10, 11, 12 ക്ലാസുകൾക്ക് രാവിലെയും 6, 7, 8, 9 ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷവുമായിരിക്കും. ഡിസംബർ 20-ന് ഉച്ചയ്ക്കുശേഷം ക്രിസ്മസ് ആഘോഷം. സ്കൂൾതലത്തിൽ സ്പെഷ്യൽ പിടിഎ യോഗം നവംബർ 20-നും ഡിസംബർ എട്ടിനും മധ്യേ നടത്തും. പൊതുവിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click