സത്യപാലിന്റെ "വീലിംഗ് ഓൺ ബോർഡർ ലൈൻസ് " എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം മുംബൈ ജഹാംഗീർ ആർട്ടുഗലറിയിൽ സത്യപാലിന്റെ ഇരുപത്തി രണ്ടാമത് ഏകാങ്ക പ്രദർശനമാണ് ജഹാംഗീർ ആർട്ട് ഗാലറിയിൽ നടക്കുന്നത്. ദീർഘകാലം ഇന്ത്യൻ ഗോത്ര സമൂഹങ്ങളുമായിട്ടുള്ള ബന്ധങ്ങളിൽ നിന്നും ആർജിച്ചെടുത്ത അനുഭവങ്ങളാണ് സത്യപാലിന്റെ ചിത്രങ്ങൾ. ആദിവാസി സമൂഹംങ്ങളുടെ സംസ്കാരവും മിത്തുകളും, വരകളും വർണങ്ങളും കൊണ്ട് പരുപരുത്ത ക്യാൻവാസ് പ്രതലത്തിലേക്കു ചിത്രങ്ങളായി പരാവർത്തനം ചെയ്യുകയാണ്. അരികുവൽക്കരിക്കപ്പെട്ട ഗോത്ര ജീവിതങ്ങളുടെ വ്യാകുലതകൾ സത്യപാൽ ചിത്രങ്ങളിൽ പ്രകടമാണ്.
കേരള ലളിത കലാ അക്കാദമിയുടെ മുൻ ചെയർമാനാണ് സത്യപാൽ. സത്യപാലിന്റെ അൻപതു ചിത്രങ്ങളാണ് ഒന്നാം നമ്പർ ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്. പ്രശസ്ത കവിയും ക്യുറേറ്ററുമായ ബിന സർക്കാർ ഏലിയാസ് ആണ് പ്രദർശനം ഉൽഘാടനം ചെയ്തത് പ്രദർശനം ഡിസംബർ 19നു സമാപിക്കും.ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.