വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ. ചിത്രത്തിൽ തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിനയ് ഫോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമാശ’ എന്ന ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമായും ചിത്രത്തിന്റെ അണിയറയിലെത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.