മനോഹര പ്രണയത്തിന്റെ ഓർമ്മകളുമായി ഓർമ്മയിൽ ഒരു ശിശിരം ; ട്രെയ്‌ലർ കാണാം..
പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ. മനോഹരമായ പ്രണയത്തിന്റെ സുഖമുള്ള നോവുമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂടി കൊണ്ടെത്തിക്കാൻ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ആകാംഷയും സസ്‌പെൻസും നിറച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പോലെത്തന്നെ ചിത്രവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.