വൈറ്റ് റോസ് അവതരിപ്പിക്കുന്ന രാമായണ പാഠങ്ങൾ ആരംഭിച്ചു.
രാമായണ ഓൺലൈൻ പ്രഭാഷണങ്ങളോടെയാണ് രാമായണ പാഠങ്ങളുടെ തുടക്കം. പ്രശസ്ത എഴുത്തുകാരൻ അശോകൻ ചെരുവിൽ രാമായണ പാഠപരമ്പര ഉൽഘാടനം ചെയ്തു. പ്രശസ്‌ത സൂഫി ഗായിക നിസ്സ അസ്സീസി രാമായണം പാടിക്കൊണ്ടായിരുന്നു രാമായണ പാഠങ്ങളുടെ തുടക്കം തുടർന്ന് രാമകഥയും പല രാമായണങ്ങളും എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും, രണ്ടു രാമൻമ്മാർ എന്ന വിഷയത്തിൽ സ്വാമി സന്ദീപാനന്തഗിരിയും
പ്രഭാഷങ്ങൾ നടത്തി ചിത്രകാരൻ സത്യപാൽ സംസ്സാരിച്ചു. വരും മാസങ്ങളിൽ ഡോക്ടർ അശോക് വാജ്‌പേയി, ഡോക്ടർ കല്യാൺ കുമാർ ചക്രവർത്തി
ഡോക്ടർ ജി. എൻ ദേവി, ഡോക്ടർ ഉമ്മർ തറമേൽ തുടങ്ങിയ പ്രഭാഷണങ്ങൾ നടത്തും.
പ്രഭാഷണങ്ങൾ വൈറ്റ്റോസ് മൂവ്മെന്റിൻറെ താഴെകാണുന്ന വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും കാണാൻകഴിയുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.