സാധാരണക്കാരെ കൂടുതലായും ബാധിക്കുന്ന ഒന്നാണ് അമിതഭാരം. അമിതഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ് റൂട്ട് കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. ബീറ്റ് റൂട്ട് കഴിക്കുബോൾ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ് റൂട്ട് കഴിച്ചാൽ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല. ഇങ്ങനെ ഡയറ്റ് ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ഇത് സഹായിക്കും. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.