രതീഷ് രവി കാരിട്ടൂൺ ഡയറക്ടർ

കേരള കാർട്ടൂൺ അക്കാദമി ഈ വർഷം നടത്തുന്ന കാരിട്ടൂണിൻ്റെ ഡയറക്ടറായി പ്രശസ്ത കാരിക്കേച്ചറിസ്റ്റ് രതീഷ് രവിയെ തിരഞ്ഞെടുത്തു. ലോക കാർട്ടൂൺ ദിനമായ മെയ് 5 മുതൽ ലോക ചിരി ദിനമായ മെയ് 8 വരെ എറണാകുളത്ത് ആണ് പരിപാടി.

കേരള കാർട്ടൂൺ അക്കാദമി നിർവ്വാഹക സമിതി യോഗത്തിലാണ് ഡയറക്ടറെ നിശ്ചയിച്ചത്. കേരള ലളിത കലാ അക്കാദമി, കൊച്ചിൻ കോർപ്പറേഷൻ, കേരള സർക്കാർ ഐ ആൻ്റ് പി. ആർ. ഡി വകുപ്പിൻ്റെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.



വൈവിധ്യങ്ങളായ കാർട്ടൂൺ വിഷയമായ പരിപാടികളാണ് കാരിട്ടൂണിൽ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നൂറിലേറെ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ കാരിട്ടൂണിൽ കാർട്ടൂൺ സ്നേഹികളുടെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ് പറഞ്ഞു. കാർട്ടൂൺ പ്രദർശനങ്ങൾ, സെമിനാറുകൾ, കാർട്ടൂൺ വർക്ക്ഷോപ്പുകൾ തുടങ്ങിയവ കാരിട്ടൂണിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീശ് പറഞ്ഞു.

25 വർഷമായി കാരിക്കേച്ചർ, കാർട്ടൂൺ, ചിത്രകലാ, ഡിസൈൻ രംഗത്ത് പ്രവർത്തിക്കുകയും കേരളാ കാർട്ടൂൺ അക്കാഡമി അംഗവുമായ രതീഷ് രവി കൊച്ചി പെരുമാനൂർ സ്വദേശിയാണ്. കാർട്ടൂണിൽ നിരവധി അന്തർദേശീയ പുരസ്കാരം നേടിയ രതീഷ് രവി 2020 ൽ ലളിതകലാ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി.  ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദം നേടുകയും ഒപ്പം കാർട്ടൂൺ കാരിക്കേച്ചർ രംഗത്ത് സജ്ജീവമാകുകയും, പഠനശേഷം കലാപ്രവർത്തനങ്ങൾക്കായി കൊച്ചി ഗിരിനഗറിൽ ഗിഫ്റ്റർമാൻ എന്ന ഡിസൈൻ സ്ഥാപനം നടത്തിവരുന്നു. ചിത്രകാരിയും ഡിസൈനറുമായ ഐശ്വര്യയാണ് ഭാര്യ. ശ്രേയ, വർഷ എന്നിവരാണ് മക്കൾ.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click