കാടിൻ്റെ വന്യതയിലേക്ക് ആതിരപ്പള്ളി വിളിക്കുന്നു

അതിരപ്പിള്ളി ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകികൊണ്ട്  വനംവകുപ്പിന്റെ നേതൃത്വത്തിൽ പെരിങ്ങൽകുത്ത് കാരാംതോട് ട്രക്കിംഗ് ആരംഭിക്കുന്നു. വാഴച്ചാൽ FDA യുടെ കീഴിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് ആരംഭിച്ചിരിക്കുന്നത്. 

വാഴച്ചാൽ റേഞ്ചിനു കീഴിലുള്ള പൊകലപ്പാറ, പെരിങ്ങൽകുത്ത് എന്നീ  ആദിവാസി ഊരുകളിൽ നിന്നും, പുളിയിലപ്പാറ VSS. ൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 13  ഗൈഡുമാരുടെ സേവനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസൽ വച്ചാണ് ഗൈഡ് മാർക്ക് പരിശീലനം നൽകിയത്. പദ്ധതിയിലൂടെ പൊകലപ്പാറ,പെരിങ്ങൽകുത്ത് ആദിവാസി മേഖലയിലെയും പുളിയിലപ്പാറയിലെയും യുവാക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനാവും. 

പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. പെരിങ്ങൽകുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലും ഡാമിൽ നിന്ന് കാരംതോട് വരെ 7 കിലോമീറ്റർ കാനനപാതയിലൂടെ കാൽനടയായും ആണ് പോകേണ്ടത്. യാത്രയിൽ വാഴച്ചാൽ വനമേഖലയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാനാവും. കാടിനെ കുറിച്ചുള്ള അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ സംഘത്തോടൊപ്പവും രണ്ട് ഗൈഡുമാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. കാരംതോടുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിൽ നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം ആയിരിക്കും മടക്കയാത്ര. 

പരമാവധി 8 പേർക്കാണ് ഒരു സംഘത്തിൽ യാത്ര ചെയ്യാൻ ആവുക. 1000 രൂപയാണ് ഒരാളുടെ നിരക്ക്. തിങ്കളാഴ്ച്ചയോടെ ട്രക്കിംഗ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എട്ടു പേരടങ്ങുന്ന മൂന്നു സംഘങ്ങൾക്കാണ് ഒരു ദിവസം പോവാനാവുക.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും :
PH- 8547601991


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click