ആവേശം അതിരുകടന്ന ചെന്നൈ -ബാംഗ്‌ളൂർ പോരാട്ടത്തിൽ, ബംഗളുരുവിന് ഒരു റൺസിന്റെ വിജയം. ബാംഗ്ളൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്‌സിന്റെ ഇന്നിങ്‌സ് 160 റൺസിൽ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റൻ ധോണിയുടെ വെടികെട്ടു ബാറ്റിംഗ് ചെന്നൈയെ വിജയത്തിൽ എത്തിക്കുംമെന്നു കരുതിയെങ്കിലും അവസാന ബോൾ നിർണായകമായി.ഉമേഷ് യാദവ് എറിഞ്ഞ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസായിരുന്നു.ബോൾ മിസായ ധോണി റൺസിന് വേണ്ടി ഓടിയെങ്കിലും, കീപ്പർ പാർഥിവ് പട്ടേൽ, ഉജ്വല ത്രോയിൽ ശർഥുൽ താക്കൂറിനെ റൺ ഔട്ടാക്കി ബംഗളുരുവിനു സീസണിലെ മൂന്നാം വിജയം സമ്മാനിച്ചു.
ടോസ് നേടിയ ചെന്നൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗളുരുവിനു വേണ്ടി പാർഥിവ് പട്ടേൽ അർദ്ധ സെഞ്ച്വറി നേടി.തുടക്കത്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായ ബംഗളുരുവിന്
വേണ്ടി ഡിവിലിയേസ് ഇരുപത്തിയഞ്ചും അക്ഷദീപ് നാഥ് 24 റൺസും നേടി.അവസാന ഓവറിൽ ആഞ്ഞടിച്ച മോയിൻ അലിയാണ് സ്കോർ 161-ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ ചെന്നൈക്ക് വേണ്ടി റായിഡുവും ധോണിയും മികച്ച കുട്ടുകെട്ടുണ്ടാക്കി.
48പന്തിൽ നിന്നും 84 റൺസ് നേടിയ ധോണി 7 സിക്സ്റുകൾ ഗാലറികളിലേക്കു പറത്തി. ലോകത്തിലെ തന്നെ മികച്ച ഫിനിഷർ ധോണി തന്നെയെന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു ഇത്. അവസാന ഓവറിൽ ധോണി, 24 റൺസ് അടിച്ചെടുത്തു. ബംഗളുരുവിനു വേണ്ടി ഉമേഷ് യാദവും സ്റ്റെയിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ബംഗളുരുവിനു 6 പോയിന്റായി.
ഐ പി എ ലിൽ ഇന്ന് രാജസ്ഥാനും ഡൽഹിയും ഏറ്റുമുട്ടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.