​'നീറ്റി'നു നന്നായി പഠിച്ചാൽ മാത്രം പോരാ, നന്നായി അണിഞ്ഞൊരുങ്ങി പോവണം

മെഡിക്കൽ പഠനത്തിനുള്ള പ്രേവേശ പരീക്ഷ 'നീറ്റ്' ദേശിയ തലത്തിൽ മെയ്‌ 5 നു നടക്കും. നന്നായി പഠിച്ചാൽ മാത്രം പരിക്ഷ എഴുതാൻ സാധിക്കുകയില്ല. എൻ.ടി.എയുടെ നിർദ്ദേശ പ്രകാരം ഡ്രസ്സ്‌ കോഡും പാലിച്ചാൽ മാത്രമേ പരീക്ഷ ഹാളിലിൽ പ്രേവശനം ലഭിക്കു. നീറ്റ് കൃത്യതയോടെ നടത്തുവാൻ വേണ്ടിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിബന്ധനകൾ കർശനമാക്കിയത്.
മെയ്‌ 5നു  ഉച്ചക്ക് 2 മുതൽ 5വരെ നടക്കുന്ന പരീക്ഷക്കു പോകുമ്പോൾ പ്രധാനമായും ശ്രേധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 

ആൺകുട്ടികൾ ശ്രേധിക്കേണ്ടത് 

1.ആൺകുട്ടികൾ 
ഇളം നിറത്തിലുള്ള അരകൈ ഷർട്ടും ജീൻസും. പോക്കറ്റുകൾ കൂടുതൽ ഉള്ളവ ഒഴിവാക്കണം. 
2.കുർത്ത, പൈജാമ എന്നിവ അനുവദനീയമല്ല. 3.ഷൂ ഒഴിവാക്കണം. സാധാരണ ചെരിപ്പുകൾ ഉപയോഗിക്കാം. 

പെൺകുട്ടികൾ 
1.ഇളം നിറത്തിലുള്ള അരകൈ ചുരിദാർ അല്ലെങ്കിൽ ടി ഷിർട്ടിനോടൊപ്പം സൽവാർ,ജീൻസ്, ലെഗിൻസ് ധരിക്കാം. 
2.സാരി, ദുപ്പട്ട, ഷാൾ എന്നിവ അനുവദിക്കില്ല. 
3.മുസ്ലിം പെൺകുട്ടികൾക്ക് മതാചാര പ്രകാരം ശിരോവസ്ത്രവും ബുർഖ എന്നിവ ധരിക്കാം. എന്നാൽ പരിശോധനക്കായി ഇവർ 12.30 മുൻപ് പരീക്ഷ കേന്ദ്രത്തിൽ എത്തണം. 
3.ഷൂ, ഹൈ ഹീൽ ചെരിപ്പുകൾ ഒഴിവാക്കണം.ആഭരങ്ങൾ  ധരിക്കരുത്. 
4.മുടി കെട്ടുന്നതിനു വേണ്ടി റബ്ബർ ബാൻഡ് മാത്രം  ഉപയോഗിക്കുക. 

പൊതുവായി ശ്രേധിക്കേണ്ട മറ്റു കാര്യങ്ങളും മറക്കരുത്. അതായത് അഡിമിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ എടുക്കാൻ മറക്കരുതേ. 
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കൂളിംഗ്‌ ഗ്ലാസ്‌(ഡോക്ടർ നിർദ്ദേശിക്കുന്ന കണ്ണട ധരിക്കുന്നത് അനവദനീയമാണ്.), പെൻസിൽ ബോക്സ്‌, വാലറ്റ്, ഹാൻഡ് ബാഗ്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. 

നീറ്റ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന എല്ലാ വിദ്ധാർഥികൾക്കും  
വിജയാശംസകൾ.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click