​​വിദ്യാര്‍ഥികള്‍ ഇനി പേടിക്കണ്ട 'ജീവനി' വന്നു


 വിദ്യാർഥികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി കോളേജുകളിൽ ജീവനി സെന്ററുകൾ തുടങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജ് വിദ്യാർഥികൾക്കായി ആവിഷ്കരിച്ച മാനസികാരോഗ്യ ബോധവത്കരണ പരിപാടിയാണ് ജീവനി.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ വർഷംതന്നെ സെന്ററുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിർദേശം കോളേജുകൾക്ക് സർക്കാർ നൽകിക്കഴിഞ്ഞു. പ്രിൻസിപ്പൽ, പി.ടി.എ. പ്രസിഡന്റ്, സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധർ, ജീവനിയുടെ ചുമതലയുള്ള അധ്യാപകൻ, ഓഫീസ് പ്രതിനിധി എന്നിവരടങ്ങിയ സമിതി ജീവനിയുടെ നടത്തിപ്പിനായി കോളേജുകളിൽ രൂപവത്കരിക്കും.

 ജീവനി സെന്റർ ഫോർ സ്റ്റുഡന്റ്സ് വെൽബിയിങ്* എന്ന പേരിൽ ലൈബ്രറിയോട് ചേർന്നായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെ അപ്രന്റീസ്ഷിപ്പിൽ ഇവിടെ നിയോഗിക്കും. കോളേജ് സമയങ്ങളിൽ ഇവരുടെ സേവനം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താം.

വിദ്യാർഥികളിൽ മാനസിക സംഘർഷം കൂടിവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സെമസ്റ്റർ സ്കീം വന്നതോടെ പരീക്ഷകളുടെ എണ്ണം കൂടിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർഥികളിലെ ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും കൂട്ടുന്നുണ്ട്. നിസ്സാരമായ ജീവിതപ്രശ്നങ്ങളെപ്പോലും അഭിമുഖീകരിക്കുവാൻ വിദ്യാർഥികൾക്ക് പലപ്പോഴും കഴിയാത്ത അവസ്ഥയുമുണ്ട്.

ക്യാമ്പസുകളിൽ ആക്രമണങ്ങളും വിദ്യാർഥികളിലെ ആത്മഹത്യപ്രവണതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനാണ് ജീവനി സെന്ററുകൾ ആരംഭിക്കുന്നത്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click