​ ​​ ജീരകവെള്ളത്തിന്റെ ഗുണങ്ങൾ ഇവയൊക്കെയാണ്.

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ജീരകം. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല. ഒരു സ്പൂണ്‍ ജീരകത്തില്‍ ഏഴ് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ദഹനം സുഗകരമാക്കുന്നതിനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും മികച്ച ഒരു പ്രതിവിധിയാണ് ജീരകം. ഗ്യാസ്‌ട്രെബിള്‍, നെഞ്ചെരിച്ചില്‍ തുടഹ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ കുറച്ച് ജീരകം വായിലിട്ട് ചവച്ചരച്ച് കഴിച്ചാല്‍ അസ്വസ്ഥത ഭേദമാകും.

ഇതിനുപുറമെ ആന്റി ഓക്‌സിഡന്റുകളും ജീരക വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് കൂടുതല്‍ ഉന്‍മേഷം നല്‍കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ദോഷകരമായ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. വിറ്റാമിന്‍ എ, സി എന്നിവയും ജീരകത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇങ്ങനെപോകുന്നു ഈ ഇത്തിരിക്കുഞ്ഞൻ ജീരകത്തിലെ ഗുണങ്ങൾ.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click