​പഞ്ചാബിനെ തോൽപ്പിച്ച് കൊൽക്കത്ത പ്ലേ ഓഫ് ലേക്ക്

നിർണായക മത്സരത്തിൽ  കിങ്‌സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റ്നു തകർത്ത്, കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.പഞ്ചാബ് ഉയർത്തിയ 184 റൺസ് വിജലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കേ കൊൽക്കത്ത മറികടക്കുകയായിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ടുർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന രാഹുലിനെയും ക്രിസ് ഗെയ്ലിനെയും മലയാളി താരം സന്ദീപ് വാര്യർ പുറത്താക്കി.പിന്നീട് ക്രിസിൽ ഒന്നിച്ച നിക്കോളാസ് പുരനും അഗർവാളും തകർത്തടിച്ചതോടെ സ്കോറിങ്ങിനു വേഗത കൂടി. 27 പന്തിൽ നിന്നും 48 റൺസ് നേടിയ പുരൻ 4 സിക്സറുകൾ ഗാലറിയിലേക്ക് പായിച്ചു.അവസാന ഓവറുകളിൽ തകർത്തടിച്ച സാം കർൻ പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ചു.  അർധ സെഞ്ച്വറി നേടിയ കർൻ 24 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസുമായി പുറത്താവാതെ നിന്നു. 
കൊൽക്കത്തക്കു വേണ്ടി മികച്ച ബോളിംഗ് കാഴ്ചവെച്ച  സന്ദീപ്‌ വാര്യർ രണ്ട് വിക്കറ്റ്‌ നേടി. 

പഞ്ചാബ് ഉയർത്തിയ 184 റൺസ് പിന്തുടർന്ന കൊൽക്കത്തയുടെ മുൻനിര ബാറ്സ്ന്മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. 
തകർത്ത് അടിച്ച ക്രിസ് ലിൻ 22 പന്തിൽ നിന്നും 46 റൺസ് നേടിയപ്പോൾ ഇന്ത്യൻ യുവതാരം ശ്ബ്ദമാൻ ഗിൽ 65 റൺസുമായി പുറത്താവാതെ നിന്നു. 
കൊൽക്കത്തക്ക് വേണ്ടി റോബിൻ ഉത്തപ്പ 22 ഉം കുറ്റനടിക്കാരൻ റസ്സൽ 24   റൺസും നേടി. 9 പന്തിൽ  നിന്നും 21 റൺസ് നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക്ക് കൊൽക്കത്തയുടെ വിജയം അനായാസമാക്കി. 
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തക്കു വെല്ലുവിളി ഉയർത്താൻ പോലും പഞ്ചാബിനു കഴിഞ്ഞില്ല. വിജയത്തോടെ 12 പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനതാണ്.
ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.
ആദ്യ മത്സരത്തിൽ ഡൽഹി രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ,രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ ഹൈദരാബാദുമായി ഏറ്റുമുട്ടും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click